"മൃത്യു"
വേരറക്കപ്പെടുന്നൊരാ ജീവിതയാമമതില്‍ ഒടുവിലെത്തുന്നൊരാശ്രയമീ മൃത്യു!
വറ്റുന്നനിറച്ചായക്കൂട്ടിലിടറുന്ന
മോഹഭംഗച്ചിത്രമായൊരാ-സന്നവിരഹഗീതം!
ഏകജന്മമുഴുക്കെ ശേഖരിച്ചൊരാസ്തിവസ്തുവതെല്ലാം ഒന്നൊട്ടൊഴിയാതെയുപേക്ഷിച്ചു പോയീടണം
എന്തെന്നൊരഹന്തയിലാടി-ത്തിമിര്‍ത്തിരുന്നാലും നിനയ്ക്കാതെത്തുന്നൊരാ സുഹൃത്തിനെസ്വീകരിക്കാന-ല്ലാതെവേറില്ലൊരാശ്രയം!
ആര്‍ത്തുപെയ്തൊരാപേമാരി ശേഷമുള്ളൊരാശാന്തതപോല്‍ സംഭവസമൃദ്ധമായൊരാജീവിതമാട്ടക്കഥയഴിച്ചൊരാനിത്യ ശാന്തമൃത്യു വരിച്ചീടാന്‍!
ഒരുപ്പകല്‍ പിറവിക്കുണ്ടൊരന്ത്യമായിയന്ധകാരം എന്നപോല്‍ ജനിച്ചജന്മമവര്‍ക്കുണ്ടൊരു ജന്മമിത്രമാം മൃത്യു!
മടങ്ങിപ്പോം നേരമതില്‍ ചെയ്തുതീര്‍ക്കാത്തൊരാകര്‍മ്മം ചെയ്തീടാന്‍ അല്പസമയമതു ചോദിച്ചെന്നിരുന്നാലും ക്ഷണനേരമതില്ല തന്നീടുവാനെന്നുപറയുന്നൊരാ കര്‍ക്കശക്കാരനാം ജന്മിയാം മൃത്യു! ക്ഷണിതമായൊരീ ജീവിതയാത്രയിലെന്തിനു നാം കലഹിച്ചുത്തീരണം? ഉള്ളൊരുനേരമതത്രെയെങ്കിലും മൂല്യജീവിതമതു നയിച്ചീടാം നമുക്കത്!
എത്രിടങ്ങഴി സമ്പാദിച്ചിരുന്നാലുമതുഭേദമന്യേ മരണമെത്തിവിളിച്ചെന്നാല്‍ പോകണം!
മണ്ണില്‍പ്പടുത്തൊരു സ്വപ്നഭവനമുള്ളവനും മണ്ണില്‍ക്കൊഴിഞ്ഞൊരാ സ്വപനമുള്ളവനുമതു ആറടിമണ്ണിനു സമമാണവനെന്നറിയുക!
ജനനനേരമതിൽ സ്വയം കരഞ്ഞുക്കൊണ്ടുപ്പിറന്നു നാം മരണനേരമതിൽ കണ്ടുനിൽപ്പവർ കരയിച്ചുപ്പോയി നാം!
പലനാമത്തിലറിയപെട്ടിരിന്നോരാ മാനവനിന്നു ശോകമൂകരാം ജനമവർക്കവൻ കേവലമൊരുജഡമായി മാറുമാക്കാഴ്ച്ചയല്ലോ മൃത്യുനൽകുന്നോരാ മേൽവിലാസം!
ഋതുക്കാല മേഘവർഷങ്ങൾ സാക്ഷ്യമാം നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമായൊരാ ജനനമരണജീവിതയാത്രകൾ!
Not connected : |