"വിരഹം"
അന്നൊന്നായി നാം ഇരുവരും നടന്നൊരാവീഥിയില്‍ വീണ്ടുമിന്നു ഞാനെത്തി നില്‍ക്കെ;
ഗദ്ഗദമായൊരാശങ്കയെന്നില്‍ അഴലായി പെയ്തിറങ്ങി.
നാളുകളൊന്നൊന്നായി കൊഴിഞ്ഞുപ്പോയതറിയാതെ വീണ്ടുമീ പുഴയോരത്തുതേങ്ങി നില്‍പ്പു ഞാന്‍!
തീരത്തെച്ചുംബിക്കുന്നൊരീ നിളയുടെ കൈതലത്തില്‍ നമ്മളൊന്നായി ഒാടിക്കളിച്ചൊരാമണല്‍പ്പരപ്പില്‍ വീണ്ടും ഞാനെത്തി നില്‍പ്പൂ !
ഇച്ഛാശക്തിനഷ്ടപ്പെട്ടൊരാ ഭ്രാന്തനിമിഷത്തില്‍ തട്ടിതെറിപ്പിച്ചൊരാ സ്നേഹമകുടമല്ലോ
എന്നില്‍ നിന്നുമടര്‍ത്തിയെറിഞ്ഞ നിന്‍പ്പാതിയല്ലോ എന്‍ ജീവാത്മാവ്!
ജരാനരബാധിച്ചൊരെന്‍ മാംസപിണ്ഡത്തിലെന്നുമെരിയുന്നൊരു ചിതയായി മാറി നീ!
നിദ്രതഴുകാത്തൊരാരാത്രിയാമ ലതകളില്‍ വീശിപ്പടരുന്ന സുഗന്ധമായി ഒഴുകി നീ!
വരണ്ടുപ്പോയൊരു മൃണാളിനി എന്നപോല്‍ തകര്‍ന്നുടഞ്ഞയെന്‍ അന്തര്‍മുഖമതില്‍ പ്രതീക്ഷയാം നേര്‍ത്ത കിരണങ്ങളായി കാത്തിരിക്കും ഞാന്‍ പുനസമാഗമത്തിനായി!
ഇരുവഴിപ്പിരിഞ്ഞുപ്പോയൊരാപ്പുഴകളിവര്‍ വീണ്ടുമെത്തിപ്പെടുന്നതൊന്നായി ഒരേ ആഴിയില്‍!
Not connected : |