ഫെയ്സ്ബുക്ക് പ്രണയം
പ്രണയം...
അപ്രതീക്ഷിതമായി അയാൾക്ക് സുഹൃത്തിെൻറ കോൾവന്നു.. ''ഡാ നിെൻറ ആ പ്രാന്തിപ്പെണ്ണ് മയ്യത്തായീന്നു കേട്ടല്ലോ.'' ഏതുപെണ്ണ് സംശയത്തോെട അയാൾ ചോദിച്ചു... ''നീ ഓർക്കുന്നില്ലേ നിന്നെ ഭ്രാന്തമായി പ്രണയിച്ച....'' പേരു പറഞ്ഞപ്പോൾ അയാൾ ചോദിച്ചു''അതിനവൾ ചത്താൽ എനിക്കെന്താ ഓളെ ഒഴിവാക്കാൻ ഞാൻപെട്ടപാട്...'' അയാൾ പിന്നെയും ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു..
സുഹ്യത്ത്ക്കളുടെ നിർബന്ധപ്രകാരം അവസാനമായി അവളെക്കാണാൻ അയാൾ തീരുമാനിച്ചു.. ഭാര്യയോട് കള്ളംപറഞ്ഞാണ് മുങ്ങിയത്..
യാത്രാമദ്ധ്യേ സുഹ്യത്തുക്കൾ പഴയ പ്രണയകഥ കുത്തിപൊക്കുവാൻ നോക്കിയപ്പോൾ വേണ്ടെന്ന് അയാൾ താക്കീത് നൽകി...
മണിക്കൂറുകൾ നീണ്ടയാത്രയിൽ ഇടക്കെപ്പോഴോ ഉറങ്ങി.. തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള നിലവിളി അയാളെ ഉറക്കത്തിൽ നിന്നുണർത്തി... വീടെത്തി..ഏവരും വണ്ടിയിൽ നിന്നിറങ്ങി.. ആരോ പറഞ്ഞു..'' െെവകിപ്പോയീ..ചിതയിലേക്കടുത്തു''.
മുറ്റത്ത് നിന്ന അയാളുടെ ഡ്രസ്സിൽ റോസയുടെ മുള്ളുകൾ കുരുങ്ങിയപ്പോൾ അതെടുത്ത്മാറ്റാൻ സുഹ്യത്ത് സഹായിച്ചു... അവർ വീടിനകത്തേക്ക് പ്രവേശിച്ചു..ഫോട്ടോയിൽ മാത്രം കണ്ടതാണ് അയാൾ ആ വീട്.. മകളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ തേങ്ങൽ അയാളിൽ വേദനയുണ്ടാക്കി.. അവളുടെ കൂടപ്പിറപ്പ് ദുഃഖം കടിച്ചമർത്തി കലങ്ങിയ കണ്ണുമായ് ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നോക്കി..
അയൽവാസിയായ സ്തീപറഞ്ഞു... ''എല്ലാരെയും ഓൾക്് വല്ല്യഷ്ടാരുന്നു. അത്പോലെത്തെ കുട്ട്യോൾണ്ടാവില്ല.. പ്രണയംണ്ടാരുന്നു.. അത് നഷ്ടപ്പോൾ മുതൽ ഒന്നും കഴിക്കാണ്ടും ആരോടും മിണ്ടാതെയും ദിവസങ്ങൾ തള്ളിനീക്കുവാരുന്നു.. ആ ദുഷ്ടൻ വേറെക്കെട്ടീന്നറിഞ്ഞപ്പോ വല്ലാണ്ട് തകർന്നു.. അവനെ ജീവനെപ്പോലെ സ്നേഹിച്ചിരുന്നു ഞങ്ങൾടെ കുട്ടി..'' കേട്ടപ്പോൾ അയാളുടെ കണ്ണുകളിൽ നനവുണ്ടായി..
അവളിത്രത്തോളം തന്നെ സ്നേഹിച്ചിരുന്നോ..!
പെട്ടെന്നാരോ കുറേ പുസ്തകങ്ങളുമായി പുറത്തേക്ക് വന്നു..''ദേ ഇതുകൂടി ഓൾ കൊണ്ടോയ്ക്കോട്ടെ...'' ചിതയിലിടാൻ ധൃതിയിൽ കൊണ്ടു പോയപ്പോൾ അതിലൊരെണ്ണം അയാളുടെ മുന്നിൽവീണു.. വിറക്കുന്നെെകകളോടെ അയാൾ താളുകൾ മറിച്ചു... നേരംപോക്കായി അയാൾ കണ്ട facebook പ്രണയത്തെ അവൾ നെഞ്ചിലേറ്റിയിരുന്നു... പ്രണയവാർഷികത്തിന് അവൾ ത െൻ പേരിട്ട് വിളിച്ച് നട്ട റോസാചെടിയാണ് അയാളെ നേരത്തെ കോർത്തുപിടിച്ചതെന്ന് ആപുസ്തകത്താളുകൾ അയാളോട് പറഞ്ഞു.. ഹ്യദയം പൊട്ടിപോവുന്നപോലെ തോന്നി.. താനൊരു ചതിയനാണ്..കൊലപാതിയാണ്. അവളുടെ സ്നേഹം മനസിലാവാതെപോയീ.. Fb പ്രണയം.. നിനക്ക് വേറെ പണിയില്ലേ ആത്മാർത്ഥായിട്ട് സ്നേഹിക്കാൻ എന്നൊക്കെ സുഹ്യത്ത്ക്കൾ പറഞ്ഞിട്ടു കൂടിയല്ലേ താനവളെ തള്ളികളഞ്ഞത്..
താളുകൾക്കിടയിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ അയാൾ നെഞ്ചോട് ചേർക്കാൻ നോക്കി...ആരോവന്ന് അയാളിൽനിന്നും പുസ്തകം വാങ്ങി.. അഗ്നിയിലെരിയുന്ന അവൾക്ക് നൽകാൻ..
(ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ പ്രിയ കൂട്ടുകാരി ഷൈലു മുന്നാട് രജിച്ചത്..
അവളുടെ സ്നേഹം വിവരിക്കാൻ കഴിയുന്നതിലും കൂടുതലാണ്..)
എന്ന് എസ്.കെ പഴശ്ശി..
Not connected : |