മുരുക്കിൻ പൂവ്  - തത്ത്വചിന്തകവിതകള്‍

മുരുക്കിൻ പൂവ്  

അന്തിയണയും നേരത്ത്
കൂമൻ ഉണരും കാലത്ത്
മോഹആരണ്യ ത്തിന്നരികത്തു
നിശാ പുഷ്പമായ് അവൾ എത്തി

അരുവി തൻ ചെറു ഓളങ്ങൾ
ചിന്നി ചിതറി അവിടവിടെ
പൂന്തോപ്പിൽ കുളിർ കാറ്റിൽ
മയക്കം അവളെ തേടിയോ

ചില്ലുകൂട്ടിനു വിട നല്കി
ആത്മരവത്തിന്നു ഇടയേകി
ഉറഞ്ഞു നിറഞ്ഞആരാത്രി
പതിയെ അണചു അവളെ

സ്ഫടികതുല്യമാ മേനിക്കു
വെള്ളി മിഴികൾ കാവലായ്
മയങ്ങട്ടെ അവൾ ശാന്തമായ്
ആർദ്രയാം ഭൂവിൻ മാറത്തു

കരിനിഴലാം മെതിയടികൾ
വിദൂരതയിൽ തെന്നിമാറി
കൈകോർക്കാം സോദരരെ
അവൾക്കു ചുറ്റും വന്മതിലായ്


സ്നിഗ്ദ്ധമാമാവളുടെ മനതാരിൽ
ഇരവിലും പകലിലും അലിവേകി
വിളംബരം നല്കി സൂര്യനും
നൈരന്തര്യത്തിൻ കതിരൊളിയും

മിഴി തുറന്നവൾ പാടെ നോക്കി
."ധന്യമാം നിശാ സ്വപ്നമേ
പുതുജീവന്നു ചാലേകി
എന്നുമുറക്കുക നീയെന്നെ "

















up
0
dowm

രചിച്ചത്:Sangeetha
തീയതി:03-02-2016 08:05:50 AM
Added by :sangeetha sj
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :