ഒരു പ്രവാസി
പകലുകൾ...
ചുടുമണൽക്കാറ്റ് ഒരു ചുഴലിയായെനിക്കു ചുറ്റും
ശരീരംപൊള്ളും വെയിൽ
അസഹനീയമീ ചൂട് - പുറത്തോ! അകത്തോ!
തളർച്ച-വല്ലാത്ത ദാഹം
ഒരുതുള്ളി വെള്ളമില്ലാ വരണ്ടുപോയി-പുറമോ! അകമോ!
എന്നാലും ശരീരമേ നീ തളരുത്, മനസ്സേ നീയൊട്ടും
ദൂരം ഒരുപാടുണ്ട് താണ്ടാൻ
അകലെ കാണും തണലിലേക്ക്, വൃക്ഷങ്ങളിലേക്ക്,
പച്ചപ്പിലേക്ക്, നീരുറവകളിലേക്ക്
അടുക്കുംതോറും അകലുന്ന മരുപച്ചകളിലേക്ക്
രാത്രികൾ....
മരംകോച്ചും തണുപ്പ്, മരവിച്ചത് പുറമോ! അകമോ!
അന്ധനാക്കുന്ന കുറ്റാകൂരിരുട്ട്-കണ്ണിലോ! മനസ്സിലോ!
പക്ഷെ, ശരീരമേ വിശ്രമം വിദൂരം, മനസ്സേ നിനക്കൊട്ടും
അകലെയതാ വെട്ടമൊരു മിന്നാമിനുങ്ങുപ്പോൽ
ദൂരമൊട്ടു താണ്ടണം നീ ഓടണം
അടുക്കുംതോറും അകലെ മിന്നും വെളിച്ചെത്തിലേക്ക്
ഒടുവിൽ...
ശരീരമേ നീ വിശ്രമിക്കുക, മനസ്സേ നീ ഉറങ്ങിക്കൊൾക
തണലും നീരുവകളും പ്രകാശവും തേടിയുള്ള യാത്ര
ഇവിടെ അവസാനിക്കുന്നു
ഒരിടത്തുമെത്താതെ
ഞാൻ ഒരു വിഡ്ഢി, എൻറെ പേരത്രെ 'പ്രവാസി'
Not connected : |