കാത്തിരിപ്പ് !
കാലത്തിന്റെ കനത്ത ഇരുമ്പഴിക്കുള്ളിലെ
ഏകനാം തടവുകരാൻ ഞാൻ ......
വർണ്ണങ്ങളില്ലാതെ ,ശബ്ദങ്ങളില്ലാതെ ഞാൻ
തീർക്കുന്ന ലോകത്തിൻ കാവൽക്കാരൻ
ഋതു ഭേദങ്ങളുടെ കാലൊച്ച കാതോർക്കുന്നു ഞാൻ
കഴുമരത്തിലേക്ക് ഇനിയെത്ര കാതം ....
ശിക്ഷ വിധിച്ച ന്യായധിപനോട് അന്നേചൊല്ലിയത്
ഇത്രമാത്രം.......................
"പരോൾ വേണ്ടനിക്ക് ഇവിടെനിന്നു
വിഷ പൂക്കൾ ചിതറിയ പാതകൾ കാണുവാൻ
വയ്യനെക്ക് ..
കനലോളിപ്പിച്ചു കനിവ് കാട്ടി ചതിക്കുന്ന
കരളുകളുടെ കഴുകൻ ചുണ്ടുകൾ കൊത്തി
മുറിവേൽപ്പിക്കുന്ന വേദന താങ്ങുവാൻ
വയ്യനെക്ക് .....
ഒരു കുരുക്കിൽ പിടഞ്ഞു തീർന്നിട്ട് ഒടുവിൽ
എന്നാത്മാവ് പോലു ചാരമായ് മാറട്ടെ ".........
..
Not connected : |