.......മഴയായ് പൊഴിയുനീ...... - തത്ത്വചിന്തകവിതകള്‍

.......മഴയായ് പൊഴിയുനീ...... 

മഴയായ് പൊഴിയുനീ........ ഇനി ഈ രാവില്‍......
കുളിരേറ്റു വിടര്‍ന്നൊരീ മലര്‍മൊട്ടായ്
ഒടുവിലീ മഴയായ് അലിഞ്ഞു ഞാന്‍ പാടുമ്പോള്‍
അറിയുമോ എന്‍ മനസിന്‍റെ നൊമ്പരത്തെ

നിഴലേ......പാടുന്നു ഞാന്‍..........
ഇരുട്ടിന്റെ കൂട്ടിലെ പക്ഷിയും കൂട്ടിനായ്
മീട്ടുന്നു ഗദ്ഗതമാമൊരു തംബുരു
മഴയായ് ഞാന്‍ കണ്ടതെന്നും
ഓര്‍മ്മകള്‍ മാത്രമായി...........
ഈ മഴയും ഒടുവിലാ കാലന്‍റെ തോഴനായ്‌

കാലമേ നീ കാത്ത് വച്ചോരീ മണ്‍ ചിരാതിന്‍ നാളം പോല്‍
എരിയുന്ന സൂര്യനായ് മാറുന്നു ഞാന്‍
കത്തുന്ന ജ്വാലതന്‍ താപമേറ്റ്ന്തിനോ.
ജ്വലിക്കുന്നു മുറിവേറ്റ നെഞ്ചകവും
കനല്‍ പോലെ എരിയുമെന്‍ ഓര്‍മകള്‍

അരുതേ എന്ന് ഞാന്‍ ചൊല്ലുന്ന നേരം നീ
ഇന്നീ രാവില്‍ നിലക്കാത്ത മഴയായ്
ഇടനെഞ്ചിന്‍ ഇടവഴിയില്‍
മഴയായ് പൊഴിയുനീ........ ഇനി ഈ രാവില്‍......
കുളിരേറ്റു വിടര്‍ന്നൊരീ മലര്‍മൊട്ടായ്

************ദേവന്‍************************


up
0
dowm

രചിച്ചത്:അമല്‍ദേവ് ജയന്‍
തീയതി:17-03-2016 01:03:15 PM
Added by :AMALDEV JAYAN
വീക്ഷണം:309
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :