എന്നിലെ മരണം / പ്രണയവും..
അവളോട് അന്നൊരു ചോദ്യം...
"നിനക്ക് ഞാനീ ചെമ്പനീർ തരട്ടെ."?
"അതിന് നിന്റെ കയ്യിൽ
പൂക്കാലമുണ്ടോ"?
"ഉണ്ടല്ലോ നിന്റെ കണ്ണുകളിൽ
എനിക്കത് കാണാം"...!!
ആരുടെയൊക്കെയോ
നാവുകൾ ചുഴറ്റിയെറിഞ്ഞ
ചുഴിയിൽ പെട്ടപ്പോൾ
അവളുടെ മിഴികളിലെയും
എന്റെ മൊഴികളിലെയും
വെളിച്ചം കെട്ടടങ്ങി....
ഇരുട്ടിലെ നിലാക്കീറിൽ നിന്നും ജീവനിലേക്ക് ഒരിറ്റ് കടം കൊണ്ട് ഞാൻ അവളെത്തേടിയലഞ്ഞു...
ദിനമരങ്ങൾ ഇരുളില പൊഴിച്ച
ഒരു പ്രഭാതത്തിൽ അവളെന്നെ
തേടിയെത്തി....
അവളുടെ മിഴികളിലെ
തെളിച്ചം ഒരു ചെമ്പനീരിൽ
ഒളിപ്പിച്ച് എന്നിലേക്ക് നീട്ടി...
അവളുടെ മനസ്സിന്റെ മൗനം
വാക്കായി മാറി..
"നിനക്ക് ഞാനീ പൂവ് തരുന്നു.."
നിസ്സഹായനായ എനിക്ക്
മറുപടി പറയാനായില്ല...
അവളാ പൂവും എന്നിൽ നിന്നും അന്നെടുത്ത എന്റെ മനസ്സും,
പ്രായശ്ചിത്തം പോലെ
അവളുടെ മനസ്സും എന്റെ
നെഞ്ചോട് ചേർത്ത് വച്ചു...
പൊടുന്നനെ എന്നിലെ പ്രകാശം കെട്ടടങ്ങി... എങ്കിലും
എനിക്കറിയാമായിരിന്നു ഈ കുഴിമാടത്തിൽ ഒരു പൂവും രണ്ട്
മനസുകളും അവശേഷിക്കുമെന്ന്.
നിമിഷങ്ങൾക്കൊപ്പം
എപ്പോഴോ അവളും പിന്തിരിഞ്ഞ്
നടന്നു കാണും..
അന്യോന്യം ആർക്കും വേണ്ടാത്ത ഞങ്ങളുടെ
മനസുകൾക്കിടയിൽ ഒരു
സത്യം കുര്യാല കെട്ടുന്നു...
ഇനി അതാണോ പ്രണയം .....?
Not connected : |