തൂലിക
തൂലിക
------------
ചുവപ്പ് മഷിനിറച്ച തുലികകൊണ്ട്
പ്രണയവും വിപ്ലവവും രചിച്ചു
പച്ചമഷിയിൽ പ്രകൃതിയെകുറിച്ചും
കറുപ്പുമഷിയിൽ മരണത്തെക്കുറിച്ചും
നീല മഷിയിൽ നിലാവിനെക്കുറിച്ചും
മഴയക്കുറിച്ചുമെഴുതി
ശേഷം നീതിയെക്കുറിച്ചും അവകാശത്തെക്കുറിച്ചുമെഴുതാൻ തൂലികയെടുത്ത എന്റെ കൈകൾ
അവർ വെട്ടി
പ്രതികരിക്കാൻ ശ്രമിച്ച
എന്റെ വാ അവർ പൊത്തി
എന്നെ നക്സലേറ്റെന്നും
രാജ്യദ്രോഹിയെന്നും മുദ്രകുത്തി
നെഞ്ചിൽ കഠാരമുത്തിയിറക്കി
എന്റെ ചോരനിറച്ച തൂലിക
നിനക്കായ്
ഇവിടെ ഉപേക്ഷിക്കുന്നു.
ആ തൂലികകൊണ്ട്
അവളിങ്ങനെ എഴുതി
നീതി നിഷേധിക്കപ്പെടുന്നവൻ
നാളത്തെ നക്സലേറ്റ്
അജു
Not connected : |