ആരാണ് ഞാൻ?
ആരാണ് ഞാൻ?
എന്നിലെ ചുവപ്പ് ചോരയുടെ
വേര് തേടിയൊരു യാത്ര ...
കൊടും വെയിലിൽ പെരുവഴികൾ
പലതും താണ്ടി ...
കുരിശടിക്ക് താഴെ ക്ഷിണിച്ചിരുന്ന
എന്നെയവർ നസ്രാണിയെന്ന്
വിളിച്ചു..
ആരാണ് ഞാൻ?
അന്നം തന്നവർ നല്കിയ പേരിൽ
എന്നിലെ എന്നെ തേടി വീണ്ടും
ഞാൻ യാത്ര തുടർന്നു ...
മിസാൻ കല്ലിൽ തട്ടി
വീണയെന്നയവർ ഇസ്ളാം
എന്ന് വിളിച്ചു ...
ആരാണ് ഞാൻ?
അഭയം തന്നവർ നല്കിയ
പേരും പേറി വേരുകൾ തേടി
ഞാൻ തുടർന്നു ആ യാത്ര ..
അവശനായി ഞാൻ ക്ഷേത്രകുളത്തിൽ മുങ്ങിനിവർന്നപ്പോൾ അവർ
വിളിച്ചു ഹിന്ദുവെന്ന് ...
ആരാണ് ഞാൻ?ആരാണ് ഞാൻ?
ഞാനുറക്കെ വിളിച്ചപറഞ്ഞു,
ഞാനൊരു മനുഷ്യൻ!
പച്ചയായ മനുഷ്യൻ!
അവർ പറഞ്ഞു, അല്ല
സത്യങ്ങൾ വിളിച്ച പറയുന്ന നീയൊരു അഹങ്കാരി...
നീയൊരു കമ്മ്യൂണിസ്റ്റ്!
ആരാണ് ഞാൻ?
അജു
Not connected : |