നഷ്ടബോധത്തിൻ നിഴലിൽ
നഷ്ടബോധത്തിൻ വഴിയിൽ
നിഴല്‍പോലെ മറഞ്ഞിരിക്കുന്നു
ഒാർമ്മകൾ...
നനുത്ത ചാറ്റൽമഴയിൽ എൻ്റെ സ്വപ്നങ്ങൾ കുതിർന്നു ...
എൻ്റെ മൗനം വിങ്ങലുകളായി,ഞാനീയിരുട്ടിൽ തനിച്ചും നീ വെളിച്ചം തേടിയും ഇരുവഴികളിലായി പിരിഞ്ഞു ...
ചിന്തകളുടെ തടവിൽ ഒാർമ്മകൾ
കനലുകളായിയെരിഞ്ഞു ...
പൂക്കാതെ പോയൊരു സ്വപ്നമായി നീ...
ഈ ഇരുട്ടിൽ ഇടറുന്ന ചുവടുകളുമായി ഏകനായി ഞാൻ
നടന്നു...
അജു
Not connected : |