നിന്റെ പ്രണയം..എന്റെയും ....
നിന്റെ മൌനത്തിൻ മഹാസാഗരത്തിൽ നിന്ന്
ഞാൻ കണ്ടെടുത്ത ചിപ്പിയാണ് നിന്റെയീ സ്നേഹം ...
നിന്റെ സ്നേഹത്തിൻ അനന്ത വിഹായസ്സിൽ
ഞാൻ കണ്ട സുര്യനാണ് നിന്റെ ഈ പ്രണയം
നിന്റെ പ്രണയത്തിൻ നിലാവിൽ
ഞാൻ കണ്ട താരമാണ് നിന്റെ സ്വപ്നം .
നിന്റെ സ്വപ്നത്തിൻ ചന്ദന തെന്നലിൽ
എന്നെ തഴുകുന്ന സുഗന്ധാമാനെന്നും നിൻ സ്പർശം..
നിന്റെ സ്പർശതിൻ കുളിർമഴയിൽ
അലിയുന്നതു എന്നുമെൻ സ്വപ്നം...
നിന്റെ സ്വപ്നത്തിൽ നിന്ന് ഞാനെന്ന പ്രണയമഴ
പെയ്തൊഴിയുമ്പോൾ എന്റെ മരണം...
Not connected : |