പുഴ - തത്ത്വചിന്തകവിതകള്‍

പുഴ 

നിശ്ചലമെന്ന് തോന്നും വിധം
ശാന്തമായ് ഒഴുകുന്ന പുഴകളെയാണ് എറെ ഭയക്കേണ്ടത്..
ആരും കാണാതെ
ഒഴുകി നീങ്ങുന്ന ജീവിതത്തിന്റെ ഭ്രാന്തമായ അടിയൊഴുക്കുകൾ ഇത്രമേൽ മൂകതയിൽ അടക്കി വെക്കാൻ വേറെ ആർക്കാണ് കഴിയുക?
കൽപടവിലെ ചില തേങ്ങലുകൾ അരിച്ചെത്തുന്ന തണുപ്പിനോടപ്പം ഒന്ന് വിളിക്കുമ്പോഴേക്കും
ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് അത്കൊണ്ടായിരിക്കുമോ?

പുഴയൊരു പെണ്ണായിരിക്കുമോ??


up
0
dowm

രചിച്ചത്:Rinshad Hz
തീയതി:07-05-2016 11:11:01 PM
Added by :Rinshad Hz
വീക്ഷണം:123
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :