വർണ്ണം
വർണ്ണം
‐‐‐‐‐‐‐‐‐‐
കറുത്തത്
കരിക്കട്ടയോളം
കറുപ്പ് നക്കിത്തുടച്ചത്.
കറുത്തവനായി
ജനിച്ചതോണ്ട്
കറുപ്പ് മാത്രം
വാരിത്തിന്നവൻ.
വെളുത്ത നോട്ടമുനകളിൽ
കറുപ്പാൽ നഗ്നയാക്കപ്പെട്ട്
തെരുവിലൂടെ
ഓടിച്ചത്.
വെളുത്ത
ആട്ടിയോടിക്കലിൽ
കറുത്ത നിലവിളികളുമായി
ഓടിപ്പോയ നിശബ്ദതകൾ.
കറുത്ത മുഖം
കറുത്ത കൈകാലുകൾ
കറുത്ത കണ്ണുകൾ
കറുകറുത്ത ശരീരം.
കറുകറുകറുത്ത
കറുപ്പ്.
വെളുത്ത
നിയമ പുസ്തകമാത്രം
വായിച്ച് വായിച്ച്
ഭരിക്കുന്നവരുടെ
കാൽക്കീഴിൽ
കരിഞ്ഞുപോയ കറുത്തുടൽ.
"സർ,
പസിക്കിത്"
"ത്ഥൂ...പുലയാടി മക്കൾ"
വെള്ളകുപ്പായത്തിന്റെ
കാർക്കിച്ച തുപ്പലിൽ
ഒലിച്ചു പോയ
കറുത്ത ദാരിദ്രം.
കറുത്തവനായി
ജനിച്ചതോണ്ട്
ആരുമില്ലാത്തവനായി
ജീവിക്കേണ്ട
കറുപ്പുകൾ
ഉള്ളോട്ത്തോളം കാലം
ഈ ലോകം എനിക്ക്
വെറും ചവിട്ടുമെത്തകൾ ആണ്.
✍🏻 റിൻഷാദ് അസ്മീ
Not connected : |