ഒരു അലിഖിത ഭരണഘടന
പ്രകൃതി
ഒരു നിയമമല്ല,
ഭരണകൂടത്തിന്റെ
ഖജനാവാണ്.
മരങ്ങൾ
ഒരു ജനാധിപത്യ
രാജ്യമല്ല,
പിഴുതെറിയാനും
വെട്ടിനിരത്താനും
കയ്യൂക്കുള്ള വെറും
പുറംമ്പോക്ക് ഭൂമി.
പുഴകൾക്ക്
എവിടേയും പൗരത്വമില്ല,
അതുകൊണ്ട് തന്നെ
അവകാശങ്ങളുമായി
ഒഴുകിപ്പരക്കാനുള്ള
വഴികളെല്ലാം
മണലൂറ്റുകാർ
കൊള്ളയടിച്ചു.
കാടുകൾ
സർക്കാർ സ്ഥാപന‐
മായതുകൊണ്ട്
എല്ലാ നിയമങ്ങൾക്കും
കോടാലിയുടെ മൂർച്ചയാണ്.
ഭൂമിക്ക്
ഭരണഘടനയുടെ
പൗരുഷമാണ്,
അവിടെ
സ്വാതന്ത്രത്തിന്
കള്ളക്കടത്തുക്കാരുടെ
(കു)ബുദ്ധിയാണ്.
Not connected : |