മരണം - മലയാളകവിതകള്‍

മരണം 



ഒപ്പത്തിനൊപ്പം നടക്കാത്ത കാലിന്റെ വിരലുകൾ കൂട്ടിക്കെട്ടി...

പരസ്പരം ഒരിക്കലും പുണരാത്ത കൈകൾ ചേർത്ത് വെച്ച് ...

കലപിലകൂട്ടി തർക്കിച്ച നാവിനെ തടവിലാക്കി ചിറിപൂട്ടി താടികെട്ടി...

നെടുവീർപ്പ് നിലച്ച നാസാരന്ധ്രങ്ങളിൽ തുണ്ട് പഞ്ഞികളാൽ അടച്ചിട്ട്...

കണ്ടു തീരാത്ത കാഴ്ചകൾ മങ്ങിയ കണ്ണിണകൾ തിരുമിച്ചേർത്ത്...

വർണ്ണ വസ്ത്രത്താൽ അഴകാർന്ന മേനിയെ സുഖന്ധം പൂശി ശവക്കച്ച പുതപ്പിച്ച്...

ഞാനെന്ന ഭാവത്തെ നിലത്ത് കിടത്തി ചുറ്റിനും കൂടിയവർ ഉറക്കെ പറഞ്ഞു
മരണമെന്ന് ....


up
0
dowm

രചിച്ചത്:റിൻഷാദ് ആസ്മീ
തീയതി:08-05-2016 03:30:47 PM
Added by :Rinshad Hz
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :