പെണ്മുഖങ്ങള്
പെണ്‍മുഖങ്ങള്‍
ആദ്യമായെന്നെ അക്ഷരം പഠിപ്പിച്ച
ആദ്യമായെന്നില്‍ അമൃതം പകര്‍ന്ന
ആദ്യമായെന്നില്‍ സ്നേഹം ചൊരിഞ്ഞ
അതുല്യ നിധിയാണ് അമ്മയെന്ന സ്ത്രീ
ഏടത്തിയായും, കുഞ്ഞനുജത്തിയായും
കൂടപ്പിറപ്പിന്റെ അര്‍ത്ഥതലങ്ങളില്‍
കൂടെനിന്നെന്നെ ഓമനിച്ചതും
കൈപിടിച്ചെന്നെ ഉയര്‍ത്തിയതും സ്ത്രീ
പുരാണങ്ങളെ പുനര്നിര്‍വചിച്ചു
പുണ്ണ്യചേതനകളെ പ്പതിയെ പ്പതിയെ
എന്‍റെ മനസ്സിന്‍ മച്ചകത്ത്
കുടിയിരുത്തിയതും സ്ത്രീ എന്ന മുത്തശ്ശി
പള്ളിക്കൂടത്തിലെ കലപിലക്കിടയില്‍
മലയാളഭാഷതന്‍ ചെല്ലമണികളെ
ആദ്യമായെന്നില്‍ മുളപ്പിച്ചെടുത്തതും
ഗുരുനാഥയായെത്തിയ സ്ത്രീ തന്നെയല്ലോ
ബാല്യത്തിലെന്‍ കളിത്തോഴിയായ് വന്നു
കൌമാരത്തിലേക്ക് നയിച്ചതും
കാമനകളുടെ ഓളങ്ങളില്‍ ശ്രുതിയിട്ടു
പ്രണയഗീതങ്ങളോരുക്കിയതും സ്ത്രീ
കാലപ്രവാഹത്തിനിടയിലെവിടെയോ
പത്നിയായ് വന്നെന്‍ജീവിതം നയിച്ചതും
സുഖദുഖങ്ങളിലെല്ലാം ചേര്‍ന്നുനടന്ന
ധരത്രിയോളം ക്ഷമയുള്ളവളും സ്ത്രീ
പിന്നെ, ജീവിത സാഫല്യമായ് മകളായി
പിറന്നെന്നെ താങ്ങുന്നതും സ്ത്രീ
മാറുക മാറ്റുക മാനുഷ
നിന്‍ ദുര്‍ബല ചിന്തകള്‍
വിടരുവാന്‍ കൊതിക്കുന്ന നവ പുലരിയിലേക്ക്
മനശുദ്ധിയോടെ മിഴിതുറക്കുക.
----മുരളികാരാട്ട്----
Not connected : |