നിഷുപ്തി - മലയാളകവിതകള്‍

നിഷുപ്തി 



ഉറങ്ങാന്‍ കഴിയുന്നില്ല
ഉറക്കം
എന്നിലേക്ക്കടന്നുവരാത്തതെന്തെന്നു
ഞാനോട്ടന്വേഷിച്ചതുമില്ല
എങ്കിലും മനസ്സിക്കാര്യം തേടി
അലഞ്ഞു കൊണ്ടേയിരുന്നു
നമുക്കുചുറ്റും പടരുന്നകാറ്റിന്റെ
മണമില്ലായ്മയാണോ
ഇവിടെ വിളയുന്ന വിഷലീപ്തമാം
വിത്തുകള്‍തന്‍ ശ്രുഷ്ടികളോ
ഉരുകാത്ത മനസ്സുകളുടെ
തമസ്സിന്റെ ശക്തിയോ
ഇവിടെയീ ജീവിത കാഴ്ചകളിലെ
നിറമില്ലായ്മയോ
ഒടുവിലോരുത്തരം വീണുകിട്ടി
ഉറങ്ങാതിരിക്കലല്ല
നിഷുപ്തിയിലാണ്ട് ഉണരാതിരിക്കലാണ്
ഉത്തമമീലോകത്തില്‍
വെള്ളപുതപ്പിച്ച എന്‍ ദേഹത്തിനു
ചുറ്റും ആരൊക്കെയോ കൂടിനില്‍ക്കുന്നു
വ്യക്തമല്ലാത്ത സ്വരത്തില്‍
എന്തൊക്കെയോ മൊഴിയുന്നു
ഞാനറിയാത്തൊരെന്‍ നന്മയെ
വനോളമുയര്‍ത്തുന്നതു
ഞാനറിയുന്നു
വേര്‍പാടിന്‍ വേദനയുണ്ട് ചിലര്‍ക്ക്
ദുഖത്തിന്‍ മിഴികള്‍ തുടക്കുവാന്‍
എനിക്കുണരുവാനാവുന്നില്ലല്ലോ
അപൂര്‍ണമായൊരെന്‍ കവിതയിലൂടെ
ഉണരാത്തനിദ്രയിലെനിക്ക് മോചനം

മുരളികാരാട്ട്


up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:17-05-2016 02:41:12 PM
Added by :Muralidharan Karat
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :