മുഖപുസ്തകം - തത്ത്വചിന്തകവിതകള്‍

മുഖപുസ്തകം 

മുഖ പുസ്തകമേ നീയെൻ ആത്മമിത്രം
തുറന്നുവെച്ചു നീ നിൻ വാതായനം
അതെനിക്കു പകർന്നു നൽകി
പുതുപുത്തൻ അറിവിൻറ പാലാഴി
ഞാനെൻ കൈവിരൽ തുന്വിനാൽ
നിൻ മൃദുമേനി തഴുകിയപ്പോൾ
നൽകി നീ ഞൊടിയിടയിലുത്തരം
അനന്തമായൊരെൻ സമസ്യകൾക്ക്.
ഹൃസ്വമായൊരെൻ ജീവിത യാത്രയിൽ
പൊട്ടിപോയൊരാ സൌഹൃദ ചങ്ങല
ചേർത്തിണക്കീ നീ നൽകി
നന്ദി മുഖപുസ്തകമേ നന്ദി......
എന്നാലിന്നുഞാൻ ഭയക്കുന്നു നിന്നെ
മനോഹരമാം നിൻമുഖം വികൃതമാകുന്നു
തൃക്കൺ പകർത്തിയ എൻ സ്വകാര്യത
പങ്കുവെച്ചു നീ രസിക്കുന്നു
എൻ പ്രിയ സഹോദരിമാരുടെ
മാനവും ജീവനും കവർന്നെടുക്കുന്നു നീ
വർഗ്ഗീയ വിഷ സർപ്പങ്ങൾ നിൻ മൃദുമേനിയിൽ
വർഗ്ഗീയ വിഷം കുത്തിവെയ്ക്കുന്നു
രാഷ്ട്രീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു
പരസ്പരം പോർവിളി നടത്തുന്നു
നിൻ മൃദുമേനി പടർക്കളമാക്കുന്നു.
ഭയക്കുന്നു പ്രയമിത്രമേ നിന്നെ ഞാൻ


up
0
dowm

രചിച്ചത്:manimon thiruvathra
തീയതി:11-06-2016 01:26:49 PM
Added by :MANIMON.K.B
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :