ആദ്യ  ചുംബനം - പ്രണയകവിതകള്‍

ആദ്യ ചുംബനം 

അന്നൊരു സന്ധ്യയിലേകാന്തമാം തീരഭൂവിൽ,
നിൻ മിഴിയിലിമ വെട്ടാകടാക്ഷവുമായ് ഞാനിരുന്നു.
തീക്ഷ്ണമാം പ്രണയവുമുള്ളിലൊളിപ്പിച്ചു ഞാൻ,
ആദ്യ ചുംബനത്തിനായ് നിന്നെയടുപ്പിച്ചു.

നമ്മുടെ അധരങ്ങൾ പുൽകാനടുക്കവെ,
നിൻ ശ്വാസമേറ്റു ശോണമായെൻ വദനം.
പ്രണയം തിളച്ചെന്നാത്മചൈതന്യത്തിൽ,
എൻ ഹൃദയധമനികളിൽ ചുടുനീരുതിർന്നു.

അമർന്നെന്നധരം നിൻ അധരത്തിലായ്,
നിർവൃതിയോടെ നാം മിഴിയിണകളടച്ചു.
പ്രിയ്യേ നമ്മൾ തൻ ചൊടിയിണകൾ പുൽകവെ,
അറിയാതെയമർന്നുവോ നമ്മൾതൻ ചൈതന്യവും?

ദൃഢമായ് പുൽകിക്കൊണ്ടു നിന്നധരത്തിലെ,
തേൻ നുകരുന്നൊരു മക്ഷികയായ് മാറി ഞാൻ
ദാഹജലമന്യമായൊരു വേഴാമ്പൽ കണക്കെ
നിൻ മധുപാനപാത്രം ആർത്തിയോടെ നുകർന്നു.

നമ്മുടെയീ ചുംബനം ദർശിച്ച പ്രകൃതിയും,
മാരി തൻ രൂപത്തിൽ ഹർഷാശ്രു പൊഴിക്കവേ,
നമ്മുടെ രസനകളും കൂട്ടുകാരായ് മാറി
പുൽകിയവരിരുവരും മതിയാവോളം.

ഘടികാര സൂചികൾ അനുസ്യൂതം കറങ്ങവേ,
നമ്മൾ തൻ ചുംബനവും അവിരാമം തുടർന്നു.
ഇന്നു നമ്മൾ തൻ ബന്ധവും സുദൃഢമായ്,
ഇനി നീയെനിക്കും ഞാൻ നിനക്കുമായ് മാത്രം.


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ എസ് എച്ച്
തീയതി:18-06-2016 01:49:46 PM
Added by :sreeu sh
വീക്ഷണം:1007
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :