മരം  - മലയാളകവിതകള്‍

മരം  

ഒരു കൈകുമ്പിൾ നീരു നല്കൂ - ഈ
ധർതിക്കു തണലായ്‌ വളരട്ടെ ഞാൻ,
നൽകിടാം നിങ്ങൾക്ക് വറ്റാത്ത പുഴകളും-
പിന്നെയനേകം ജന്തുജീവികൾ.

കാണേണ്ട നമ്മൾക്കിനിയാ സൂര്യരാജാവിൻ ക്രൂരമുഖം,
മറയട്ടെ മണ്ണിൽ കരിഞ്ഞുണങ്ങിയ ജീവിതങ്ങൾ,
വരണ്ടുണങ്ങിയ ദിനങ്ങൾ വേണ്ടിനി
വിണ്ടുകീറിയ നെൽപാടങ്ങളും വേണ്ട

നിൻറ്റെ കാൽപാദങ്ങൾ അമരട്ടെ - പുൽത്തകിടിയിൽ
തണൽ വിരിച്ചീടും കുടകളായി വൻമരങ്ങളും
നിൻ മേനിയെ തഴുകുമിളം കാറ്റിനലകളും
കളകളാരവതോടോഴുകും കാട്ടരുവികളും

ശ്വസിച്ചീടൂ നീയിനി പരിശുദ്ധ ജീവവായു
നൽകിടൂ നിന്നുച്ച്വാസ വിസർജ്യമെനിക്കായി
പനിനീർപൂമഴ പെയ്യട്ടെയീ ധർത്തിയിൽ
തിരുത്തിയെഴുതിടാമീ ധർത്തിതൻ ചരമഗീതം.


up
0
dowm

രചിച്ചത്:രമേശ്‌ ബാബു
തീയതി:20-06-2016 08:06:57 PM
Added by :Ramesh Babu
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :