നോവിന്റെ പകൽമഴ
നിന്നെ ഓർക്കാതിരിക്കാൻ ഞാൻ നടന്ന വഴികൾ,
ഇന്നെന്റെ ഓർമകളിൽ ഇല്ല.
പകരം ഓർമകളിൽ ഇന്നും നീ മാത്രമാണ്.
നിന്നെ കാണാതിരിയ്ക്കാൻ ഞാൻ ഒളിച്ച തണൽമരം,
ഇന്നവിടെയില്ല .
പകരം നിന്റെ ഓർമകളുടെ ചുടുചുംബനം ബാക്കി.
കാത്ത്തിരുന്നു തളറ്ന്ന കിളിക്കുഞ്ഞിന് -
ജീവൻ പിടയ്ക്കുന്ന ഇത്തിരി പ്രാണൻ അമൃതെന്നപോലല്ലോ -
നീ നൽകിയ വ്രണത്തിൽ നോവൽ പിടയുന്ന നെഞ്ചിനു
മറവി മൂടിയ ഒരു നേർത്തമായക്കവും.
എനിക്കോളിക്കാൻ ഒരു ഇരുൾമുറിയില്ല.
എനിക്കുറങ്ങാൻ ഒരു തണൽ വൃക്ഷമില്ല.
പകരം എനിക്കു നിൻ വഞ്ചനയുടെ തടവറ സ്വൻതം
ആർദ്രതയിൽ ഇന്ന് നിൻ കാല്പാടുകളില്ല
ആത്മാവിൽ ഇന്ന് നിൻ കപടതകളില്ല
പകരം ഓർമയുടെ തടവിന്റെ നോവുകൾ മാത്രം.
വിട പറയും നേരത്തും ഊർന്നൊഴുകിയ നുണകളിൽ
വിധി തീർത്ഥ മൗനത്തിൻ ആഴ്രുബിന്ദുക്കളിൽ
നേർത്ത കനവിന്റെ മായികജാലം പോൽ
കനവുകളിൽ ഇന്നും നിൻ കപടതകൾ മാത്രം
അക്ഷര പൂക്കളാൽ നീ തീർത്ഥ ശീലയാൽ -
മിഴികളിൽ അമർത്തിയ മഞ്ഞിന്റെ മലർകൾ പോൽ
നീ എന്റെ ഉള്ളിൽ നോവിന്റെ പകൽമഴ !
Not connected : |