എന്റെ വീട്ടുമുറ്റത്തെ പുഴ  - മലയാളകവിതകള്‍

എന്റെ വീട്ടുമുറ്റത്തെ പുഴ  

പുഴയിതു പുലരിയിലോളക്കൈകളി-
ലോടക്കുഴലുകൾ വായിക്കും
ഓലത്തുമ്പിലിരിക്കും പക്ഷികൾ
പാട്ടുകൾ പാടിയുണർത്തീടും

പുഴയിതിലുച്ചയ്‌ക്കേതോ
നൂപുരധ്വനികൾ കേട്ടീടും
നർത്തകിമാർ നിരനിരയായ്
നീങ്ങും, പുഴയുടെ താളം ചടുലം

സായാന്ഹനത്തിൽ വീണക്കമ്പികൾ
മീട്ടും തേങ്ങൽ കേൾക്കാം
തബലകൾതൻ ധിമി ധിമിയിൽ
പറവകൾതൻ ചിറകടി താളം

മഴകൾ കനക്കും രാവുകളിൽ
പുഴഴിൽ താണ്ഡവനൃത്തം
ഇടികൾ പെരുമ്ബ്ബറ അടികൾ
ശരവര്ഷംപോൽ പെയ്യും മഴയിൽ
കേൾക്കാം ഒരു ചെണ്ട മേളം





up
1
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:28-06-2016 07:41:31 PM
Added by :HARIS
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :