രതി രാഗം
അംഗുലീയം അണിഞ്ഞൊരു
അംഗുലികളാൽ നിൻ
അംഗലാവണ്യം കവർന്നു ഞാൻ
അമ്യതകുംഭം പോൽ
അലതല്ലും നിൻ മാറിൻ
അല്ലിപ്പൂമൊട്ടു വിടർത്തി ഞാൻ
അതിലോല കൂവള മൊട്ടുപോൽ
അർദ്ധനിമീലിതമാം നിൻ
അക്ഷികൾ ചുംബിച്ചുണർത്തി ഞാൻ
അനന്യേ നിൻ മധു നിറയും
അരുണിമമാം അധരത്തിൽ
അധരത്താൽ താംബൂലമേകി ഞാൻ
അനശ്വരേ നിൻ മലയജഗന്ധമൂറും
അനാവൃതമേനിയിലെ
അംഗപരാഗം നുകർന്നു ഞാൻ
അനുപമേ നിന്റെയീ
അനുസ്യൂത രതിരാഗം
അനുപല്ലവിയായ് മീട്ടി ഞാൻ
അവാച്യമാമൊരു
അനുഭൂതിയോടായ്
അറിയാതെ നിന്നിൽ ലയിച്ചു ഞാൻ
Not connected : |