ആരു നീ മോഹിനീ  - പ്രണയകവിതകള്‍

ആരു നീ മോഹിനീ  

മലരമ്പൻ മീട്ടിയ
മണിവീണ തന്ത്രിയിൽ
മധുരിതഗാനമായ്
നീയുണർന്നു
ആ പുളകിത നിമിഷത്തിൻ
അലകളെന്നിൽ
പുതു ഹർഷ ലഹരി-
യായ് അലയടിച്ചു

സുസ്മേരവതിയാം
നിൻ ലാസ്യനടനങ്ങൾ
എൻ നയനത്തി-
ന്നാനന്ദമേകിടുന്നു
ക്ഷണികമാണെങ്കിലും
നിൻ ലോല കടാക്ഷങ്ങൾ
ദീപ്തമായെൻഹൃ-
ത്തിൽ നിറഞ്ഞിടുന്നു

നിൻ മൃദുസ്മേരത്തിൻ
തരംഗമെന്നിൽ
അനവധ്യ ധാര-
യായ് പരന്നിടുന്നു
നിന്നിൽ വിരിഞ്ഞിടും
ഉൾപ്പൂവിൻ സൗരഭ്യം
എൻ ചുടു മേനിയിൽ
കുളിർ ചൂടിടുന്നു

നിൻ മുഖശ്രീയും
ഈ നീല നയനങ്ങളും
അറിയാതെ എന്നെ-
യൊരു കവിയാക്കിടുന്നു
ആ കാൽപ്പനിക ധാരയിൽ
നിന്നുതിരും സ്ഫുരണങ്ങൾ
എൻ ജീവിതം
ധന്യമാക്കിടുന്നു


up
1
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:04-07-2016 09:09:23 AM
Added by :sreeu sh
വീക്ഷണം:362
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :