വരു ,തിരിച്ചു പോകാം ...
പ്രായം തിരിയിട്ട നിലവിളക്കിൽ
പ്രാണന്റെ നാളം ഉലഞ്ഞിടുമ്പോൾ
പലരും പലപ്പോഴും
പതിയെ പറഞ്ഞു
പടിവാതിൽ പാതി തുറന്നിടേണം
പകലോൻ കത്തുന്ന
പകൽ വെളിച്ചത്തിലും
പാരിജാതം പൂക്കും
പാതിരാവിലും പ്രിയനവൻ
പദനിസ്വനം ഇല്ലാതെ വന്നുചേരാം
പരിഭവം ഇല്ലാതെ പോയിടേണം
പടിവാതിൽ ചാരാതെ പോയിടേണം ...
പിൻവിളി കേൾക്കാതെ പോയിടേണം ..
Not connected : |