അമ്മ
അമ്മയെ ഓർക്കുമ്പോഴൊക്കെയും
എന്നുമെൻ മനതാരിൽ
ആർദ്രമാം സ്നേഹത്തിൻ
പുതുഗന്ധമൂറും
അമ്മതൻ ലാളനവും
അമ്മിഞ്ഞ തൻ സ്വാദും
എന്നന്തരാത്മാവിൽ
ലയിച്ചു ചേരും
എല്ലാ സമസ്യകൾക്കും
എനിക്കന്തിമ ഉത്തരം
അമ്മയെന്ന രണ്ടു വാക്കു മാത്രം
ഏതു തീവ്ര ചൂടിലും
എനിക്കെന്നും തണലേകും
അമ്മയാം വടവൃക്ഷമൊന്നുമാത്രം
നിത്യവും പൂജിപ്പൂ
എന്നമ്മയെ ഞാനെന്നും
ചേതസ്സിനുള്ളിലെ ശ്രീകോവിലിൽ
ഈ ഉലകത്തിലാരാലും
ഏകാത്ത സാന്ത്വനം
എന്നുമെനിക്കേകിടും
എന്നമ്മ മാത്രം
ഏതൊരു ന്യായാസനവും
ഏകാത്തൊരാ നീതി
എന്നുമെനിക്കേകിടും
എന്നമ്മ മാത്രം
നിത്യവും പൂജിപ്പു
എന്നമ്മയെ ഞാനെന്നും
ചേതസ്സിനുള്ളിലെ ശ്രീകോവിലിൽ
Not connected : |