ഒരിക്കൽകൂടി നിനക്കായ് - പ്രണയകവിതകള്‍

ഒരിക്കൽകൂടി നിനക്കായ് 

ഓർത്തു ഞാൻ പാടാം
ഒരിക്കൽകൂടി നിനക്കായ്
ഒന്നു നീ എന്നെ
നോക്കിയിരുന്നാലും

നിന്റെ കാതിലൊരു വണ്ടായ് ഞാൻ മൂളാം
സിരകളിൽ തേനായി ഒഴുകാം
കണ്ണിലൊരു സൂര്യനായ് ജ്വലിക്കാം, നിൻ
ചുണ്ടിലൊരു പനിനീർ പൂവായ് വിരിയാം

ഒരു വരിയാൽ ഒതുക്കില്ല നിന്നെ-
യൊരു രാഗത്താൽ അലിയിച്ചീടില്ല.
ഒരു താളത്താൽ തല്ലി നോവിക്കില്ല
ഒന്നു നീ എന്നെ നോക്കി ഇരുന്നാലും

കണ്ണുകൾ പൂട്ടി ഞാൻ പാടുന്നു
എന്റെ കൺപീലികൾ എന്തേ നനയുന്നു
മറയുന്നിതെൻ ഓർമകളിൽ നീയൊരു
മഴയായ് പെയ്തു ഒഴിയുന്നു

അന്തരാത്മാവിൽ തൊട്ടു
ഞാനിതാ പാടുന്നു
അനന്തരം നീ ഒന്നു മൂളിയാലും
ഒന്നു നീ എന്നെ നോക്കി ഇരുന്നാലും

പാട്ടിൽ ലയിക്കും നീയൊരു
പറവയായ് പറക്കും
പാടി ഞാൻ തീർക്കും മുന്നേ
പാടെ നീ മറഞ്ഞിടല്ലേ.....
ഒന്നു നീ എന്നെ നോക്കി ഇരുന്നാലും


up
1
dowm

രചിച്ചത്:ദിലിൻ
തീയതി:09-07-2016 02:44:54 PM
Added by :dilin
വീക്ഷണം:704
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :