സ്വാമി അയ്യപ്പൻ  - ഇതരഎഴുത്തുകള്‍

സ്വാമി അയ്യപ്പൻ  

ഹരിഹരാത്മജാ എന്നയ്യാ
ഹൃദയമോഹനാ...
അശരണരാം അടിയങ്ങ-
ൾക്കു ശരണമേകണേ
നെഞ്ചുടുക്കിന്റ താളങ്ങൾ
നേദ്യമായ് തരാം
എൻ നെഞ്ചകത്തിലെ
മഞ്ചലിൽ നി
കനിവുമായ് വരു

ഇരുമുടിക്കെട്ടുമേന്തി നഗ്നപാദരായ്
ശരണം വിളിയുമായി ഞങ്ങൾ
മല ചവിട്ടുമ്പോൾ
തുണയരുളൂ വരമരുളൂ
ശ്രീ ശബരീശാ
കാനനത്തിനു കാവൽ നിൽക്കണ
കാരുണ്യദേവാ

മുടങ്ങാത്തൊരു വ്രതവുമായ്
ഭക്തിയോടെ നാം
പതിനെട്ടുപടികൾ താണ്ടി
നിൻ സവിധമെത്തുമ്പോൾ
കൃപയേകൂ കനിവേകൂ
മഹിഷിമർദ്ദനാ
മാമലയിലെ മന്നവനാം
മണികണ്ഠശ്വരാ

അടങ്ങാത്തൊരു ഭക്തിയുമായ്
നാളികേരത്തിൽ നാം
ഉരുക്കി നിറച്ചു കൊണ്ടു വരുമീ
പശുവിൻ നെയ്യിൽ നീ
അവിരാമം നീരാടൂ ആനന്ദചിത്താ
അരുണ വർണ്ണ അരച തുല്യ
അരവണ പ്രിയ്യാ


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്
തീയതി:12-07-2016 01:49:14 PM
Added by :sreeu sh
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :