രണ്ടായിരത്തിപ്പതിനൊന്ന്             - തത്ത്വചിന്തകവിതകള്‍

രണ്ടായിരത്തിപ്പതിനൊന്ന്  


പൊയ്പ്പോയ രണ്ടായിരത്തി
പ്പതിനൊന്നാമാണ്ടിലെ
ഓര്‍മ്മകള്‍ നടുക്കുന്നിതെപ്പൊഴും.
അല്‍പം സുദിനങ്ങള്‍ തെളിയു -
ന്നുവെങ്കിലും തിക്തമാം
നൊമ്പരങ്ങളേറെ നോവുകള്‍ നീളെ.
പൊടുന്നനെ മറക്കാവതല്ലയീ -
യാണ്ടിലെ ദിനങ്ങളൊന്നും.
എവിടെയൊക്കെയോ ആഞ്ഞ്‌
പതിച്ച കൊടും പ്രഹരം ക്രൂരം .
നീറുന്ന വേദനകളാല്‍
പുളയുന്നെന്‍ ചിത്തം അനുദിനം;
ഓര്‍ക്കാപ്പുറത്തായിരുന്നല്ലോ
വന്നു ഭവിച്ചതീ വന്‍നഷ്ടം ?
പിടയുന്ന മനസ്സിനെയെങ്ങനെ ആശ്വ -
സിപ്പിയ്ക്കുമീയാഘാതമേശാതെ.

**************


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന്‍
തീയതി:14-07-2016 03:28:31 PM
Added by :Anandavalli Chandran
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :