മാപ്പ്......... - മലയാളകവിതകള്‍

മാപ്പ്......... 

ഓർക്കാതിരിക്കാനാവില്ല മിത്രമേ എൻ
ഹൃദയതാളുകളിൽ നീ കോറിയിട്ട വരികളും
കനൽപ്പൂവുകൊണ്ടെന്റെ നെഞ്ചം പിടഞ്ഞപ്പോൾ
കുളിർക്കാറ്റായ് നീ എൻ ചാരെ വന്നതും
പിടയുന്ന മിഴികളിൽ നിന്നുതിരുന്ന ബാഷ്പം
നിൻ കരസ്പർശത്താൽ മാഞ്ഞു പോയതും
ഒരു ചെറുമന്ദഹാസം കൊണ്ടെന്റെ
ഹൃദയമാം വീണതൻ തന്ത്രികൾ മീട്ടിയതും
കൂരിരുട്ടിൽ എന്നെ തനിച്ചാക്കി
നവലോകത്തിന് പുതുനാമ്പ് തേടി നീ പോയപ്പോഴും
അറിയാൻ വൈകി എൻ ഹീനമാം ചെയ്തികൾ
തിരികെ തരുവാൻ ഒന്നുമില്ല നിനക്കെൻ കൈകളിൽ
പശ്ചാത്താപം നിറയുന്ന അശ്രു പുഷ്പങ്ങളല്ലാതെ


up
0
dowm

രചിച്ചത്:MANNU
തീയതി:14-07-2016 03:56:12 PM
Added by :mannu
വീക്ഷണം:165
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :