ഒരു പുനർജനിക്കായ്
ഭ്രാന്തിനും ഭ്രാന്തനും
ബന്ധങ്ങളില്ല
ബന്ധങ്ങളിലൊന്നിലും
ബുദ്ധനില്ലാ
ചീകിയൊതുക്കി ഞാൻ
എന്റെ തലമുടി നാരുകൾ
നരച് വീഴുന്നിതാ
നിന്റെ നിഴലിൽ
നിനക്കു മാത്രമായ്
ഞാൻ കരഞ്ഞു
എന്നെ ഭ്രാന്തനാക്കി
നീ അകന്നു.
കാലം കെടുത്തും
നിന്നെയും എന്നെയും
കാലാന്തരത്തിൽ
ഒരു പുനർജനിക്കായ്.
അന്ന് ഞാൻ ബന്ധിക്കും നിന്നെ-
യെന്റെ പ്രാണന്റെ ചങ്ങലയിൽ.
മണിക്കൂറുകൾ മാത്രമിനിയെനിക്
മരച്ചില്ല കൊണ്ടൊരു പട്ടട കൂട്ടാൻ...
Not connected : |