എരിയുന്ന മുറിവിന് കഥയുണ്ട് പറയാൻ
എരിയുന്ന മുറിവിന് കഥയുണ്ട് പറയാൻ
..........................................
എരിയുന്ന മുറിവാ കഥയൊന്നു ചൊല്ലവേ
കഥ കേൾക്കുമാ നിഴൽ കനിവോടിരുന്നു
നീയേലും ഇക്കഥ കേൾക്കുമോ തോഴനെ
ഇനിയെനിക്കാരുണ്ടെൻ കഥയൊന്നു ചൊല്ലാൻ
ജനനം മുതൽക്കെന്റെ കൂടെ നീയില്യേ
മരണംഎത്തുന്നൊരീ ഇരുളിന്റെ പാതയിൽ
കനിവിന്റെ നിഴലായി എൻമുഖം തഴുകാൻ
ഇനിയെനിക്കാരുണ്ടു നീ പറയൂ
വികൃതമാം എൻമുഖം നീയൊന്നു നോക്കൂ
വിഫലമല്ലോ ഇനിയെൻജീവിതം
മരണത്തെ കാത്തുകിടക്കുമീ ദേഹത്തിൽ
എരിയുന്ന നീറ്റലായ് തീയുണ്ടകൾ
ഒരുപക്ഷെയെല്ലാം നിമിത്തമാവാം
മരണത്തിനെന്നോടു പ്രേമമാവാം
ഒരു നിമിഷത്തിന്റെ പാളിച്ചയിൽ
എൻ കുടുംബത്തിന്നു പറ്റിയോരു
കാഴ്ച്ചക്കുറവിൻ വിപതിതല്ലോ
പറയുവാൻ ഏറെയുണ്ടെങ്കിലും സോദരാ
എൻ വായ രണ്ടുമേ ഒന്നുചേർന്നു
അവരെന്നെയൊരുപാട് സ്നേഹിക്കുന്നു
പക്ഷെയവരറിയുന്നില്യ സത്യവസ്ഥ
അവർ വിഷമിക്കുവാനായല്ല ഞാൻ ഇക്കഥ
പറയുന്നതെന്നും നീ ചൊല്ലിടേണം
പാചകയന്ത്രത്തിൻ വാൾവ് തിരിഞ്ഞത്
ഞാനറിഞ്ഞില്ലെന്നു ചൊല്ലിടേണം
ഇനിയുള്ളൊരാൾക്കുമേ വരരുതീ യോഗം
ദയവു ചെയ്തൊന്നു പറഞ്ഞിടേണം
സമയമില്യ എനിക്കിനിയൊന്നും മൊഴിയുവാൻ, അധികമായെങ്കിൽ പോറുത്തിടേണം എന്നെയറിയുന്ന നീ ഇനി ഇക്കഥ അവരോടു പോയെ)ന്നു ചൊല്ലിടേണം
വിടവാങ്ങുവാൻ സമയമായി എനിക്കിനി നീ മാത്രമേ ശിഷ്ടം ഈ ഉലകിൽ.
Not connected : |