കൊത്തു പണി
ഉമ്മറത്തെ വാതിലിൽ കുറച്ച്
ചിത്രപ്പണികൾ ചെയ്തു.
ആദ്യമായി കാണുന്നവർക്ക്
അദ്ഭുതം ജനിപ്പിക്കുവണ്ണം
മുഖം മിനുക്കി, മിനുസപ്പെടുത്തി
ചിത്രപ്പണി തകൃതിയായി നടന്നു
പ്രാചീനതയുടെ മുഖങ്ങളായിരുന്നു
ഞാൻ കൊത്തി എടുപ്പിച്ചത്
ചരിത്രങ്ങൾക്ക് മുൻപത്തെ
മനുഷ്യരെ പുനർജനിപ്പിക്കയാരുന്നു
ഞങ്ങൾ മുന്നിൽ കണ്ട ലക്ഷ്യം
സമയം എടുത്തു ആശയങ്ങൾ
കൊത്തു പണിക്കാരൻ നല്ല
അനുസരണയും സന്തോഷവാനും
അയിരുന്നു, ഞങ്ങൾ വിജയിച്ചു
പ്രാചീനത ഇതൾ വിടർന്നിരിക്കുന്നു
എന്റെ സ്വന്തം ഉമ്മറപ്പടിയിൽ..
മിക്ക പ്രഭാതങ്ങളിലും ഞാൻ
അത് നോക്കിക്കണ്ട് അഭിമാനിച്ചു..
എന്റെ യാത്ര പഴമയിലേക്കല്ലേ എന്ന്
ആത്മ സംതൃപ്തി സ്വയം ആറിഞ്ഞു
കൊത്തു പണിയുടെ വൈദഗ്ദ്യത്തിൽ
ഞാൻ മറന്നത് എന്റെ പരിഷ്കരിച്ച
ന്യൂ ജെൻ ജനതയെ തന്നെയാണ്
മാറ്റത്തിന്റെ മറവിയിൽ സ്വയം
മറന്ന എന്റെ കടമ ഇത്രമാത്രം..
Not connected : |