ആത്മാവ്
ശബളമാം ഓർമ്മതൻ
ശലഭ ചിറകേറി ശിഥിലമാം ജീവിത പാതയിൽ ഏകനായ്
നിമിഷവും എണ്ണി കഴിക്കുന്നു തേങ്ങലായി
നിരര്ത്ഥമാം വരികളിൽ നിശബ്ദമായ് സ്വപ്നവും
നിത്യവും നറു മൊട്ടു വിരിയും എൻ ചുണ്ടിൽ ഹൃദയത്തിൽ നിറയുന്നു നൊമ്പരവും
കാണില്ല ആരുമെൻ മനസിന്റെ ആഴവും അതിനുളിൽ തിര തട്ടും കണ്ണുനീർ ആഴിയും
കര തൊട്ടൊഴിയുന്നു ഓർമ്മ തൻ തിരകളും
തരളത തളരുന്ന മനസിന്റെ ദുഖവും
കൗതുകം ഉണരുന്ന കൗമാരമെങ്കിലും കാർമേഘം മൂടുമെൻ മനസിന്റെ ഗഗനവും
നിത്യവും പൂമൊട്ട് വിരിയുമെൻ മനസിന്റെ വാടിയിൽ പരിമളം പേറുന്ന വായുവില്ല തനു പേറി പോകുന്ന വർഷമില്ല
Not connected : |