പ്രണയ നൊമ്പരം
നിമിഷങ്ങൾ ഒക്കെ ഓർമ്മയിലൊതുക്കി
നീങ്ങുന്ന കാലം നിദ്രയിൽ മയങ്ങി
നീളുന്ന പാതയിൽ ഞാൻ ഏകനായി
ഓർമ്മകൾ പേറി നീ ദൂരെ അകന്നു
കനവിന്റെ പുസ്തക താളുകളടഞ്ഞു
കഥകളിൽ കാലം നിൻ പ്രണയമൊതുക്കി
കഴിയില്ലെനിക്ക് നിൻ സ്നേഹം മറക്കാൻ
കുളിർ ചോരും നിന്നുടെ വാക്കുകൾ വെടിയാൻ
അന്നൊരു നാളിൽ നീ പ്രണയവും പേറി
ആർദ്രമാം മിഴികളാൽ
അരികിൽ അണഞ്ഞു ഇന്നു ഞാൻ കേഴുന്നു ആ നാളുകൾക്കായ്
ഇടറുന്ന മിഴികളാൽ കാലത്തിൻ മുന്നിൽ
വസന്തം തളിരിട്ട നാളുകൾ ഏറെ വിപുലമാം നിൻ സ്നേഹ മിഴികളിലാകെ ഒരുവട്ടം കൂടിയാ കാലമൊന്നണയാ൯ നീറുന്ന മുറിവുമായി ഇവിടെ ഞാൻ നിൽപ്പു
അലസത ഏറെ എൻ ഉളിലുണ്ടെങ്കിലും ഒന്നും ഞാൻ നിൻ മുന്നിൽ കാട്ടിയില്ല ക്ഷമ എന്ന വാക്കിന്റെ സാരവും കാക്കും നിൻ പുഞ്ചിരി മൊട്ടുകൾ വിരിയുവാനായ്
സ്വപ്നങ്ങളൊക്കെ മറന്നു നീ നീങ്ങവേ സ്വാർത്ഥനായ് കാത്തു ഞാൻ നിന്നെ ലഭിക്കുവാൻ ആർദ്രമായ് ഈ മൺപരപ്പിൽ ഞാൻ നിൽക്കും അലിവോടെ എൻ സ്നേഹം പകരുവാനായ് നിൻ പ്രേമം അകലുമെൻ കനവിന്റെ സ്പന്ദനം മരണമുറപ്പിച്ച മനസിന്റെ ചിന്തനം പൂർണമല്ലാത്തൊരു യാത്രയായ് ജീവനം എൻ ഉളകം പാടെ മരിച്ചുപോയി എൻ ജീവൻ നീ മൗനവുംകൊണ്ട് അകലവേ പ്രാണൻ ഒഴിഞ്ഞൊരു ശിലയായി മാറിഞ്ഞാൻ
Not connected : |