പാപക്കറ ..
ഒറ്റപ്പെട്ടനിലയിൽ നിൽകുമ്പോൾ
തട്ടിത്തികട്ടിവരുന്ന ഓർമകൾ
ഓർക്കുവാൻ ഒത്തിരിയുണ്ടങ്കിലും
ഓർമയുടെ മഹാമാരിപെയുന്ന
നോവുകളുടെ കത്തിജ്വലിക്കുന്ന
നഷ്ടസ്വർഗ്ഗങ്ങളുടെ പാപഭാരം
മറ്റുള്ളവരുടെ താൽപര്യങ്ങൾക്കു വിധേയമായി
ഒരു വാക്കുമുരിയാടാനാവാതെ
കണ്ണീർപൊഴിച്ചു ഞാനെൻറെ പകുതിയെവെട്ടിമാറ്റി
വർഷങ്ങൾ എന്നിലൊളിച്ചു ഞാനറിയാതെ
പോയിമറഞ്ഞ കാലത്തെ മറനീക്കി
വീണ്ടുമൊരു പുതുജന്മം തളിർക്കുന്നുവോ
ആരാണെന്നിൽ വിത്തുപാകിയതന്നറിയില്ല
എങ്കിലും ഓർമയിൽ ഒരാശാരീരിപോലെ
നിദ്രയെ ഹനിക്കുന്ന കാഴ്ചകൾ
കഴിഞ്ഞ ജന്മത്തിന് പാപത്തെ
രക്തബന്ധത്തിൻറെ പാക്കിപത്രം
ഉള്ളിൽ ഒരായിരം ചോദ്യശരങ്ങളുയരുന്നു
ഞാനായിത്തീർത്ത പാപത്തിന് ശമ്പളത്തെ
ഏതു പാപനാശിനിയിൽ ഒഴുക്കിത്തീർക്കും
ചെയ്തതെറ്റുകൾക്കു മാപ്പർഹിക്കുന്നതാണോ
പാപമെന്താന്നറിയാത്ത നിഷ്കളങ്കമൊരുജന്മം
അനാഥത്വത്തിൽ ആശ്രിതരില്ലാതെ
നിൽക്കുന്നൊരു രക്തസാക്ഷി
ജീവനുള്ള രക്തസാക്ഷി.....
Not connected : |