ഒരു സ്വപ്നം
വഞ്ചിപ്പാട്ട്
ലോകമാം തറവാട്ടിൻ സന്തതികളല്ലോ നമ്മൾ
ഭാരതമാം മന്ദിരത്തിൽ വസിച്ചീടുന്നു
ചക്രവാളങ്ങളെ മുട്ടും സൗധ ശൃങ്ഗങ്ങൾ പിന്നെ
ക്ഷിതിയെ ചുംബിക്കുന്ന കുടിലുകളും
പ്രഭുക്കന്മാർ വേറെ പിന്നെ ,തൊഴിലാളി വേറെ പിന്നെ
സമത്ത്വം ഉദിക്കാത്ത രാജാക്കന്മാരും
വിശപ്പു സഹിയാഞ്ഞു വീടുകൾ തോറും ചെന്ന്
വിളിക്കുമ്പോൾ കാണാറാകും ക്രൂര ഭാവങ്ങൾ
നിമിഷാർദത്തിൽ കുബേരൻ തുണികൾ മാറും പോലെ
ഇടയ്ക്കിടെ മാറുന്നൊരീ മന്ത്രി മുഖ്യരും
ധീരനാം യോദ്ധാവുപോൽ ഭാരത രാജ്യമേവം
സമസ്തവും കൈയടക്കാൻ മുന്നേറിടുന്നു
കാർമുകിലിനെ കാത്തുള്ള വേഴാമ്പലിന് നിൽപ് പോലെ
സദ്ഭരണത്തെ കാത്തുള്ള ഭാരതീയരും
പരസ്പരം ഒന്നായി നിന്നു നമുക്കൊരുമിച്ചീ
രാജ്യം കാഞ്ചന ധാമമാക്കി വിലസരുതോ
Not connected : |