രണ്ട് സ്വപ്നങ്ങൾ - മലയാളകവിതകള്‍

രണ്ട് സ്വപ്നങ്ങൾ 

സംബാധിക്കണം ഇനിയുമെനിക്ക്.
കാൽക്കീഴിലാക്കണം ഈ ലോകം,
രാജകീയമായി വാണീടണം
സംവത്സരങ്ങൾ .......
ഉന്നതരാക്കണം
എൻ മക്കളെ
വണങ്ങണം ഈ ലോകം
എൻ മുന്നിൽ
വെട്ടിപ്പിടിക്കണം
എല്ലാം എനിക്കു മാത്രം
ഇനിയുമുണ്ടെന്നിൽ ബാല്യം
കഴിയുമെനിക്കതിന്ന്......!

തീരുമോ വിശപ്പിൻ കാഠിന്യം?
തീർന്നീടുമോ ഈ യാതന?
തുറിച്ചു നോക്കുന്നെന്നെ ദാരിദ്ര്യം
കടിച്ചു കീറുന്നെന്നെ ജീവിതം
ജനിച്ചതെന്തിന്ന് ഈ വിധം
തിന്നീടണം ഒരു നേരമെങ്കിലും
പോറ്റീടണം എൻ മക്കളെ
ഊട്ടീടണം എനിക്കവരെ
ചായാൻ ഒരു കൂരയെങ്കിലും
തന്നീടുമോ ദൈവമേ?
തീർക്കണം ഈ ദുരിതങ്ങൾ!
കഴിഞ്ഞ് പോയെൻ ബാല്യം
കഴിയുമോ എനിക്കതിന്ന്???


up
0
dowm

രചിച്ചത്:Shihabnkkd
തീയതി:16-08-2016 12:15:16 PM
Added by :Shihabnkkd
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :