മൊബൈൽ വാണിടും കാലം  - തത്ത്വചിന്തകവിതകള്‍

മൊബൈൽ വാണിടും കാലം  

കപടനാട്യങ്ങൾ അരങ്ങു വാണിടും
പുതുയുഗത്തിലായ് നാം വസിപ്പൂ
അതിലേറ്റവും ഭീതിയുളവാക്കിടും
മൊബൈലെന്നൊരാ മാരകായുധം

ഈ നവയുഗത്തിൻ താരമാം മൊബൈൽ
നമുക്കേവർക്കും ചങ്ങാതിയാകിലും, ചില
നേരം ഇതുതൻ ദുരുപയോഗത്തിനാൽ
ഇവനൊരു ശത്രുവായ് നമുക്കു ഭവിച്ചിടും

വാഹനനിബിഢമാം പാതയൊന്നിൽ
ശിരസ്സറ്റ ദേഹവും, അലറിക്കരയുന്ന
അംഗഭംഗം വന്ന ഹതഭാഗ്യമനുജനെയും
മൊബൈലിൽ പകർത്തുന്ന നവലോകം

അമ്മ- പെങ്ങമ്മാർതൻ കുളിപ്പുരയിലെ
നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
അവയെ പരസ്പരം പങ്കുവച്ചുല്ലസിക്കും
ഭ്രാന്തരാം സന്താനങ്ങൾതൻ നവലോകം

ഇതു താൻ പുത്തൻ പരിഷ്ക്കാരമോ?
ഇതു താൻ നവയുഗപ്പിറവിയോ?ചൊല്ലൂ
അനാഗരികമാമീ ഹീന പ്രവർത്തികൾ
എന്നു നീങ്ങിടുമീ നവയുഗത്തിൽ നിന്നും


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്
തീയതി:16-08-2016 01:49:02 PM
Added by :sreeu sh
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :