താജ്മഹൽ
വാക്കുകൾ കൊണ്ടു നീ തീർത്തൊരു
താജ്മഹൽ , മേഘങ്ങൾ പോലും
തോൽക്കുന്ന താജ്മഹൽ
ആകാശ കോണിലും ,തട്ടുന്ന
ഗോപുരം ,തീർത്തു നീ.....
മുറിയാത്ത ശബ്ദത്തിൽ ,ഇടറാത്ത വേഗത്തിൽ
അന്ന് ഞാൻ കണ്ട കിനാവിലും
മിന്നി തിളങ്ങി ,സൂര്യനായ് താജ്മഹൽ
വാക്കുകൾ കൊണ്ട് നീ തീർത്തൊരു
താജ്മഹൽ ,മേഘങ്ങൾ പോലും
തോൽക്കുന്ന താജ്മഹൽ.
നെഞ്ചിലെ ചൂട് പറ്റി കിടക്കവേ
ഉന്മാദ പൂർവം കൊഞ്ചി നീ എന്നോട്
ഇപ്പോഴും എപ്പോഴും ,നിന്റേതു മാത്രമാ
നിന്റേതു മാത്രമാ ഞാൻ നിന്റേതു മാത്രമാ
കിടാവിനെ നോക്കുന്ന അമ്മതൻ മാധുര്യം
കണ്ടു ഞാൻ കൺകളിൽ ,പിന്നെയാ വാക്കിലും
വാക്കുകൾ കൊണ്ട് നീ തീർത്തൊരു
താജ്മഹൽ ,മേഘങ്ങൾ പോലും
തോൽക്കുന്ന താജ്മഹൽ.
പിന്നെ ഞാൻ കണ്ടു നിൻ ,കണ്ണിലെ ശൗര്യവും
നെഞ്ചിലെ പകയുടെ തീക്കനൽ ജ്വാലയും
വാക്കുകൾ കൊണ്ടു നീ തീർത്തൊരു താജ്മഹൽ
പൊടിയുന്ന നെഞ്ചുമായ് ,പൊടിമറക്കുള്ളിലായ് ,
നുണകളായിരം പിന്നെയും പിന്നെയും
പകയോടെ എന്നെ തുറിച്ചു നോക്കിടവേ
വാക്കുകൾ പിന്നെയും പൊട്ടി ഒലിച്ചു
ചീർത്ത ജഡത്തിൽ ,ഈച്ചകൾ ഛർദിച്ചു
നുണകളായിരുന്നു , എന്ന് ഞാൻ അറിയവേ
പൊട്ടിച്ചിതറി ,താജ്മഹൽ നിന്നിടം
ചെറിയ വലിയൊരു നുണയായിരുനെന്നു
വിശ്വാസം ഇല്ലാതെ നട്ടം തിരിയവേ
മറ്റൊരു മാറിലെ പൂമ്പാറ്റയായി നീ
മാറിയ വേളയിൽ ,മാനസം കൈവിട്ടു .
ഹൃദയമൊരായിരം കഷ്ണമായ് ,
ആത്മാവ് വെന്തു ,വിറച്ചു
കാലിടറി നിലത്തു വീണു
വാക്കുകൾ കൊണ്ട് നീ തീർത്തൊരു താജ്മഹൽ
വാക്കത്തിയായിന്നു നെഞ്ചിൽ അമരുന്നു
കാക്കുന്നു ഞാനിന്നു ...നെഞ്ചിലെ നോവുമായ്
എന്നുമെൻ ചാരത്തു നീ ഒന്ന് വന്നെങ്കിൽ ....
Not connected : |