പുടവ. - പ്രണയകവിതകള്‍

പുടവ. 

ഇത് നിനക്കായ്‌ ഞാൻ എന്‍റെ പ്രാണനിൽ നെയ്തെടുത്ത പുതു പുടവ.
എന്‍റെ പ്രണയ വർണ്ണങ്ങൾ മുക്കി സ്വര്‍ണ്ണ നൂലിനാൽ ഇഴചേർത്ത് എടുത്ത പുടവ.
ഇത് നിൻ ആത്മാവിൽ ഞാൻ അണീക്കുന്നു ആൽതറകളും അൾതാരകളും സാക്ഷി ഇല്ലാതെ,
എന്‍റെ മനസിന്‍റെ ആർദ്രമാം കോണിൽ വെച്ച് ആരവങ്ങൾ ഇല്ലാതെ.
നിന്‍റെ ദുഃഖാർദ്രംമാം നിമിഷങ്ങളിൽ നിനക്കിതു നിൻ മുഖത്തോട് ചേർത്ത് വക്കാം.......
ഈ സ്വര്‍ണ്ണ നൂലുകൾ നിന്‍റെ കണ്ണുനീർ തുള്ളികൾ ആരും കാണാതെ ഏറ്റുവാങ്ങും.
നിൻ നഗ് ന മേനിയിൽ നീ ഇതു ചുറ്റുകിൽ നിൻ അസ്വസ്ഥമാം രാവുകളിൽ നിനക്ക് ഈ വർണ്ണ നൂലുകൾ മൗനമായ് കൂട്ടിരിക്കും.
പ്രഭാതങ്ങളിൽ നീ ഇതിൽ എനിക്കായ് മുഖം അമർത്തി രാവുകളിൽ നിനക്കായ്‌ ഉടുത്തുറങ്ങുക.
ഇനി നിന്‍റെയും എന്‍റെയും സുഖദുഃഖങ്ങൾ അത്രയും ഈ ഉടുചേല നമുക്കായ് പങ്കുവെക്കട്ടെ...........


up
0
dowm

രചിച്ചത്:അവിശ്വാസി Aneesh.vc
തീയതി:18-08-2016 06:40:32 PM
Added by :അവിശ്വാസി Aneesh.vc
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :