ധനമാണ് സർവ്വസ്വം
ധനമാണ് സർവ്വസ്വം
ജീവിതമാകും മലർവാടി തന്നിലെ
സുന്ദര സൂനമായ് നിന്നു വിലസവേ
പ്രിയതമൻ നീയെൻറെ ചാരത്തണയുകിൽ
പ്രണയത്തിൻ മധുവൂട്ടി സായൂജ്യമേകുവാൻ
ധർമ്മം സമാജം സ്വജനമെന്നിത്യാദി
മലയോളം പോരും കടമ്പകൾ താണ്ടാതെ
ബന്ധങ്ങളാകുന്ന ബന്ധനങ്ങൾ തകർ-
ത്തെന്തേ സ്വതന്ത്രമായ് നിന്നുകൂടാ.
ധനമാണ് സർവ്വസ്വം സത്യവും നീതിയു-
മിതര സദാചാര നിയമങ്ങളും
സുഖ ജീവിതത്തിന്നതിരുകൾ തീർക്കുന്ന
സമുദായ ധാർമ്മിക രീതികളും.
അതിരുകളെല്ലാം ധനത്തിൻ വിരുതിനാൽ
വെയിലത്ത് മഞ്ഞുപോൽ മാഞ്ഞുപോകും
ഇനിയുമീ ചിന്താകുലമായ മൗനത്തി-
ന്നർത്ഥമൊന്നോതുമോ ജീവനാഥാ!.
ആദിത്യനാഴിയെ പുണരാനടുത്തൊരീ
അനുരാഗസാന്ദ്രമാം സായാഹ്നവേളയിൽ
അനുഭൂതിയെന്തെന്നറിയാതെയിങ്ങനെ
അതുമിതും ചിന്തിച്ചുദാസീനനായിടാ.
എസ് ഏ അൽഅൻസാരി
Not connected : |