ജീവിതം
ഇവിടെ ഇനിയും മഴത്തുള്ളികള്‍ പൊഴിയും
നാമെത്ര കുടപിടിച്ചാലും
ആരെത്ര ശകാരമര്‍പ്പിച്ചാലും...
എങ്കിലും എവിടെയോ ഒരു കുഞ്ഞുമൊട്ടു
ഈ മഴയ്കായ് ദാഹമേല്പ്പിക്കുന്നുണ്ടാകാം..
ഇവിടെ ഇനിയും വേനലുതിരും..
നമ്മളെത്ര തണലില്‍ ഒളിച്ചാലും
എത്ര ചില്ലകള്‍ പൂത്തുലഞാലും..
ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം
ഇങ്ങനെ എന്തിനോ വേണ്ടി തിരഞ്ഞുകൊണ്ടിരിക്കും..
ഒരിക്കലും കണ്ടെടുക്കാനാകാത്ത ഒന്നിനായ്..
ഇരുട്ടിടുമ്പോള്‍ ഒളിക്കും വെളിച്ചവും
ഉള്ളിലെല്ലാം മറയ്ക്കും കൂരിരുട്ടും
എന്നും എന്തിനോ വന്നെത്തി നോക്കും മറക്കാതെ
പിന്നെ വെളിച്ചത്തിനായ് വഴിമാറി തിരികെ മടങ്ങും..
ഇങ്ങനെ കാലചക്രം തിരിഞ്ഞു തിരിഞ്ഞങ്ങനെ....
അതില്‍ നിന്നറ്റ് വീണ ചില തുണ്ടുകള്‍ പോലവേ
നമ്മളിതിങ്ങനെ ഒഴുകി അലഞീടും.......
Not connected : |