മഴക്കാലത്തോട്
ഞാനറിയാതെ എന്റെ പ്രണയത്തിനൊപ്പം പെയ്ത മഴ
ഇടക്കെപ്പോഴോക്കെയോ എന്നെ നനയിച്ച മഴ
ഒടുവിലവള്‍ ദൂരെ അകന്നപ്പോള്‍
എന്റെ പ്രണയം മഴയോടായിരുന്നെനന്നു ഞാന്‍ തിരിച്ചറിഞ്ഞു....
കാറ്റും കൊളുമില്ലാത്ത നിശബധ്മായ മഴക്കാലമേ
നിന്നോടാണെനിക്ക് പ്രണയം...
നിന്റെ സാനിധ്യം എനിക്കേകും സ്വാന്തനം
എത്രയേറെ പ്രിയപെട്ടതെന്നോ...
കണ്ണില്‍ നിറയും കണ്ണുനീര്‍കണം പോലും
ഒരു മഞ്ഞുതുള്ളിപോല്‍ പെയ്തലിയിച്ചു നീ...
അല്ലയോ മഴക്കാലമേ...
നിന്റെ സൗഹൃദത്തിനു ആഴിയേക്കാള്‍
ആഴമറിയുന്നു ഞാന്‍....
നിന്റെയീ നനുത്ത സ്പര്‍ശമാണെനിക്കു പ്രിയം
പെയ്തൊഴിയുന്ന ഓരോ തുള്ളിയിലുംമനോഹാരിതയുടെ
നീഹാര ശകലമുണ്ടാകും..............
Not connected : |