കൺമണി  - തത്ത്വചിന്തകവിതകള്‍

കൺമണി  

കാത്തിരിപ്പൂ കൺമണി ഒരു നോക്കു കാണുവാന്
ആ കവിളിൽ ഒന്നു ചുംബിക്കുവാൻ....
' അമ്മ തൻ ഉള്ളറയിൽ മയങ്ങൂ നീ -
സുഖമായി ഈ മണ്ണിൽ വരുവോളം.

ഇളം പൈതലേ കൺ തുറക്കു നീ....
നിന്നമ്മ എന്നുമീ കാവൽ നിൽപ്പു....
കണ്ണടയും നാൾ വരെ നിന്നരികിൽ.

കാലമേ എന്തിനിത്ര തിടുക്കം ഓടിയൊളിക്കുവാൻ
എനിക്കെന്നുമീ എൻ കുഞ്ഞ് അരികിൽ വേണം..
കരയുവാൻ വയ്യ വിധിയെ ഓർത്തു...
കാത്ത് കൊൾക എന്റെ കുഞ്ഞിനെ.....


up
0
dowm

രചിച്ചത്:Rabiabchu
തീയതി:19-08-2016 06:08:02 PM
Added by :RabiBachu
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :