ഉത്സാവം
ചെറു പുഴകളും , ചെറു മലകളും
ചെറു കുളങ്ങളും താണ്ടി
ചെറു കുറവാനും ചെറു കുറത്തിയും
ചെന്നണഞ്ഞു ഗ്രാമം
നടന്നുമോടിയും പറഞ്ഞു മോടിയിൽ
നഗര കാഴ്ച്ചകൾ എല്ലാം
നഗരം കണ്ടതി സ്നദുഷ്ടരായി
പിന്നെ നടനമാടി നിന്നു
എത്രദൂരമേറെ ചെന്നു
എന്തു കാഴ്ച കണ്ടു
എന്തു സുന്ദരമെന്തതിശയ
എന്തു വിസ്മയ ലോകം
നിര നിരയായി കവിഞ്ഞൊഴുകും
ജന വീഥികളും കണ്ട്
പലതും വാങ്ങി ഇഴഞ്ഞു നീങ്ങി
തിങ്ങി വിങ്ങി നടന്നവരും
ഒഴുക്കിൽ പെട്ടവരവിടെ ചെന്നപ്പോൾ
അമ്പരന്നു പോയി
ചെറു കുറവാനും ചെറു കുറത്തിയും
തമ്മിൽ നോക്കി നിന്നു
രാഗമൊന്നിൽ നടനമാടും
വിദുഷികളെ കണ്ടു
താളം രണ്ടിൽ മനോ നിറയും
ഗാനാലാപനം കേട്ടു
വേദി തന്നിലടി നിൽക്കും
നിർത്ത നിർത്യവും കണ്ടു
വീണ്ടു മൂന്നു കണ്കുളിര്ക്കെ
സർഗോത്സവം കാണ്മാൻ
നല്ല നാളെ കാത്തു കൊണ്ട്
തിരക്കിലൂടവർ നീങ്ങി
ചെറു പുഴകളും ചെറു മലകളും
ചെറു കുളങ്ങളും താണ്ടി
ചെറു കുറവാനും ചെറു കുറത്തിയും
ചെന്നണഞ്ഞു ഗ്രാമം
Not connected : |