കലാലയം
പടവുകൾ ഇറങ്ങുകയായി
നിറകണ്ണുകളോടെ....
യാത്രമൊഴികളിലെ
വേദന കൂരമ്പു പോൽ
മനസ്സിനെ നോവിക്കുമ്പോൾ
നിന്നിലേക്ക് വീണ്ടും അണയാൻ
അറിയാതെൻ മനം ആശിച്ചു പോവയാണ്
കലാലയമേ നിൻ മാറിൽ വീണ
ഓരോ കണ്ണീരും നിനക്കുള്ള
സ്നേഹമല്ലേ ??
നിൻ വാതിലുകൾ ഇന്നെൻ മുന്നിൽ
കൊട്ടിയടക്കപെടുകയാണ്.
മറക്കുവാൻ കഴിയാത്ത വിധം
സ്നേഹിച്ചു പോയി.....
തിരിച്ചു തരുമോ ഇനിയൊരു
ജന്മം എനിക്കായ്
നിന്നിലേക്ക് നിന്നിലേക്ക് മാത്രമായി
അലിഞ്ഞില്ലാതാവാൻ...
Not connected : |