..........വിലാപങ്ങള്‍ക്കപ്പുറം........... - തത്ത്വചിന്തകവിതകള്‍

..........വിലാപങ്ങള്‍ക്കപ്പുറം........... 


ലോകമെന്തെന്നു പഠിക്കുകയാണ് ഞാന്‍...
ഒരു നടവഴിയിലെ സഹയാത്രികര്‍ നാമെല്ലാം.
വഴിയരികില്‍ നാം കാണും ചില നഗ്നസത്യങ്ങള്‍
നിങ്ങള്ക്ക് വേണ്ടിഞാന്‍ പരിജയപ്പെടുത്തട്ടെ,
പിഴച്ചവള്‍ എന്നു ലോകം മുദ്രകുത്തിയാ മകളെ
പാപിയെന്നുറ്റവര്‍ വിളിചോതിയവളെ
ഒന്നു ചിന്തിച്ചുനോക്കു നിങ്ങളെന്‍ സുഹൃത്തേ
അവളെ പിഴപ്പിച്ചവളെ നാം എന്തുവിളിക്കേണം.
ഒരു നിമിഷത്തെ സുഖലോഭത്തിനായ്‌
ഒരു ജന്മം നരകമാക്കിയ മാതുലന്മാരെ
നാം എന്തു വിളിക്കേണം..
കണ്മുന്നില്‍ കാണും നേരം
വേശ്യയെന്നു മുദ്രകുത്തി ആട്ടിയോടിക്കുമ്പോള്‍ ഒന്നോര്‍ക്കുക
അവളുടെ കഴിഞ്ഞനാളുകള്‍ അവള്കെന്തു സമ്മാനിചെന്നു
അവളുടെ ജീവിതം അവളെ എന്തു പഠിപ്പിചെന്നു
നമ്മളോരോരുത്തരും പോല്‍ ഭൂമിമണ്ണില്‍ പിറന്നുവീണപ്പോള്‍
അവളുടെ പെറ്റമ്മയും അവളില്‍ സ്വപ്നം കണ്ടിരിക്കണം
പിതാവവളെ ചേര്‍ത്ത്പിടിച്ചിരിക്കണം.
ഏതോ ഒരു കറുത്ത കരങ്ങള്‍
അവളുടെ കഴിവിനെ നീചകര്‍മത്തിനിരയാക്കിയപ്പോള്‍
മനുഷ്യജന്മത്തിന്‍ സ്വപ്നങ്ങളും
കര്‍മ പ്രവര്‍ത്തിയും എന്തേ മറന്നുപോയവന്‍.
പെണ്സുഖമാണു ഭൂമിയില്‍ വലിയ സുഖമെന്നരുള്‍ ചെയ്യും
അഭിസാര ഹൃദയങ്ങളെ,
നിങ്ങളുടെ നീചകൃത്തിയില്‍ ഇനിയാരും വീഴാതിരിക്കട്ടെ..
നിങ്ങളുടെ ദുഷിച്ച ചിന്തകള്‍
അവളെ ഇരുട്ടിന്‍ അഗാധതയിലാഴ്ത്താതിരിക്കട്ടെ
മരണത്തിനു കീഴ്പെടാന്‍ ചങ്കുറപ്പില്ലാത്തവര്‍
മാനംവെടിഞ്ഞിട്ടും കരഞ്ഞുതളര്നിട്ടും
ഉറങ്ങാതെ രാവെണ്ണിയോടുങ്ങും
ജീവിക്കാന്‍ ചങ്കൂറ്റം പോരാത്തവളോ
സ്വയം കത്തിചാമ്പലാകും
രണ്ടിനുമിടയില്‍ വ്യഥിചലിക്കാനകാതൊരു കൂട്ടം
നിത്യവേശ്യവൃത്തിയിലേര്‍പ്പെടുന്നു
ലോകമേ നീ കണ്ണ് തുറക്കു...
ഹൃദയങ്ങളെ നിങ്ങള്‍ ചിന്തിക്കു..
ഇതാണോ നമ്മുടെ ദൈവസ്വന്തമാം നാട്
ഇതാണോ നാം ബന്ധങ്ങള്‍ക്കേകുന്ന വില
ഇനിയൊരു ഗോവിന്ദച്ചാമിയും പിറക്കാതിരിക്കട്ടെ.
ഇനിയൊരു അഭിസാരിക കുടി ദുഷിക്കാതിരിക്കട്ടെ.....


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 12:30:14 PM
Added by :sreeja
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :