നിനക്കായ്‌ - പ്രണയകവിതകള്‍

നിനക്കായ്‌ 

കടല്‍ത്തിരമാലയും മണല്‍തീരവുംപോല്‍
എന്നിലെപ്പോഴോ അലിഞ്ഞു ചേര്‍ന്നു നീ
ആദ്യം ക്ഷണികാതെ വന്നൊരു പരിജയക്കാരനായ്
പിന്നെ പലരെയും പോലൊരു കളികൂട്ട്കാരനായ്
പിന്നെപ്പോഴോ എന്നിലെ ചുട്ടുപൊള്ളും വേനലില്‍
ഒരു കുളിര്‍ തെന്നലോ മഞ്ഞുതുള്ളിയോ പോല്‍
മെല്ലെ ഊര്‍ന്നു വീണു നീ...
നിനച്ചിടാതെ നീ കൈനീട്ടിതന്നു
നിന്‍ ജീവിതത്തിലേക്കൊരു ക്ഷണകത്ത്
അന്ന് നീയെനിക്കാരെന്ന് ഞാനറിഞ്ഞില്ല
എന്കിലിന്നു ഞാന്‍ തിരിച്ചറിയുന്നു
നിന്‍ ജീവന്റെ പതിയാണ് ഞാനെന്നു..
തൂശനിലയിട്ടു നിനക്ക് ചോറ് വിളമ്പിതരാന്‍
നീ പോകും പാതയില്‍ കൈ കോര്‍ത്ത്‌നടക്കാന്‍
നിന്നിഷ്ടങ്ങളെ നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍
എന്നും ഈ മുഖം കണികണ്ടുണരാന്‍
പിന്നെ നല്ല മഴയുള്ള രാത്രികളില്‍
ചുറ്റിപിടിച്ചുറങ്ങാന്‍
പിന്നെ നിന്‍ അടുത്ത ജന്മത്തിനെ
എന്‍ ഉദരത്തില്‍ താലോലിക്കാന്‍
അങ്ങനെ നിന്നെ നീയാക്കി മാറ്റുന്ന
നിന്‍ ജീവന്റെ പതിയാണിന്നു ഞാന്‍


up
0
dowm

രചിച്ചത്:ശ്രീജ വിജയന്‍
തീയതി:23-08-2016 12:29:19 PM
Added by :sreeja
വീക്ഷണം:665
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :